Monday, September 21, 2026

കശ്മീരിലെ ഷോപ്പിയാനയിൽ സ്ഫോടനം; മൂന്ന് സൈനികർക്ക് പരിക്ക്, അന്വേഷണം ആരംഭിച്ച് അധികൃതർ

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും സ്ഫോടനം. മൂന്ന് സൈനികർക്ക് പരിക്കേറ്റു.കശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. ഒരു സ്വകാര്യ വാഹനത്തിലാണ് സ്‌ഫോടനം നടന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അതേസമയം സ്‌ഫോടനം ഏത് രീതിയിൽ ആയിരുന്നുവെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. വാഹനത്തിൽ ഗ്രനേഡോ ഐഇഡിയോ സ്ഥാപിച്ചതാകാം സ്‌ഫോടനത്തിന് കാരണമെന്നാണ് നിഗമനം.

ഇന്നലെ ഷോപ്പിയാനിൽ സാധാരണക്കാർക്ക് നേരെ ആക്രമണം നടന്നിരുന്നു. ഫാറൂഖ് അഹമ്മദ് ഷെയ്ഖ് എന്നയാൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കാലിന് പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നാണ് വിവരം.

Related Articles

Latest Articles