Wednesday, May 22, 2024
spot_img

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; ഹിസ്ബുൾ ഭീകരൻ മുഹമ്മദ് ഇഷ്ഫാഖ് അറസ്റ്റിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ ഭീകരൻ മുഹമ്മദ് ഇഷ്ഫാഖ് അറസ്റ്റിൽ. ജമ്മുകശ്മീരിലെ അനന്ത്‌നാഗിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഹിസ്ബുൾ ഭീകരനെ പോലീസ് പിടികൂടിയത്. ഏറെ നാളുകളായി സജീവ ഭീകരപ്രവർത്തകനായിരുന്ന മുഹമ്മദ് ഇഷ്ഫാഖ് ഷെർഗോജ്‌രി. ഇയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

അനന്ത്‌നാഗിലെ കൊക്കർനാഗ് ഏരിയയിൽ പോലീസും സൈന്യവും നടത്തിയ തിരച്ചിലിലാണ് ഭീകരനെ പിടികൂടാനായത്. കൂടാതെ ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. കശ്മീർ പോലീസും ഇന്ത്യൻ സൈന്യവും സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്.

അനന്ത്‌നാഗിലെ കൊക്കർനാഗ് ഏരിയയിൽ നിന്നും പിടിയിലായ നൗഗാം സ്വദേശിയായ ഭീകരൻ 2017 സെപ്റ്റംബർ മുതൽ ഹിസ്ബുൾ-മുജാഹിദീൻ സംഘടനയുടെ ഭാഗമാണെന്നും കശ്മീർ പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles