ജമ്മു കശ്മീരിൽ രണ്ട് തീവ്രവാദി കൂട്ടാളികളെ പോലീസ് അറസ്റ്റ് ചെയ്തു. അവരുടെ കൈയ്യിൽ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ഒരു രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അവന്തിപ്പോര പോലീസും ആര്‍മിയുടെ 42 ആര്‍ആര്‍, സിആര്‍പിഎഫ് എന്നിവരും ചേര്‍ന്ന് നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് തീവ്രവാദി കൂട്ടാളികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള കുറ്റകരമായ വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.

