Saturday, May 18, 2024
spot_img

ജന്‍ ഔഷധി ദിവസ് 2022 ; വർണാഭമായ തുടക്കം; ജനറിക് മരുന്നുകളുടെ പ്രചരണത്തിനായി ജൻ ഔഷധികേന്ദ്രത്തിന്റെ വിവിധ പരിപാടികൾ; സമാപനസമ്മേളനത്തിൽ സുരേഷ് ഗോപി എംപി മുഖ്യാതിഥി

0മനുഷ്യന്റെ ആരോഗ്യ അവബോധത്തിനും ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലുവാനും ആരോഗ്യ സംബന്ധമായ അറിവുകള്‍ വളര്‍ത്തുവാനുമായി രാജ്യവ്യാപകമായി മാര്‍ച്ച് 1 മുതല്‍ 7 വരെ ജന്‍ ഔഷധി ദിവസ് നടത്തുകയാണ്. രാജ്യവ്യാപകമായി നടത്തുന്ന പരിപാടിക്ക് തിരുവനന്തപുരത്ത് ജന്‍ ഔഷധി സങ്കല്പ പദയാത്രയോടെയാണ് തുടക്കമായത്. ജില്ലയിലലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് മാര്‍ച്ച് 1ന് രാവിലെ 10.30ന് ആരംഭിച്ച ജന്‍ ഔഷധി സങ്കല്പ പദയാത്രയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പദയാത്ര ഉദ്‌ഘാടനം ചെയ്തു.

കരമന ജയന്‍, കൗണ്‍സിലര്‍ കരമന അജിത്, ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യുറോ ഉദ്യോഗസ്ഥന്‍ സന്ദീപ്‌സിംഗ് സുരേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവി രാജേഷ്, കാര്‍ത്തികേയന്‍ എന്നിവരാണ് ചടങ്ങിനെ അഭിസംബോധന ചെയ്തു.

മാര്‍ച്ച് 2ന് 10 മണിക്ക് ജന്‍ ഔഷധി കേന്ദ്രം വെള്ളറടയില്‍ മാതൃ ശക്തി സമ്മാന്‍ ചടങ്ങ് നടന്നു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി.മംഗള്‍ദാസ്, ബിജെപി വെള്ളറട മണ്ഡലം പ്രസിഡന്റ് കള്ളിക്കാട് രാധാകൃഷ്ണന്‍ എന്നിവരാണ് മുഖ്യ അതിഥികളായത്. മാര്‍ച്ച് 3ന് ജന്‍ ഔഷധി ബാലമിത്രം പരിപാടി പാറശാല ഭാരതീയ വിദ്യാപീഠം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തി. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആര്‍ശ് എംഎം, സെന്‍ട്രല്‍ ഗവണ്മെന്റ് നോട്ടറി മഞ്ചവിളാകം പ്രദീപ്, എസ് കാര്‍ത്തികേയന്‍ (ഭാരതീയ ജന്‍ ഔഷധി പരിയോജന), പ്രതാപ് റാണ കെ (പ്രിന്‍സിപ്പല്‍) എന്നിവര്‍ അതിഥികളായി.

അതേസമയം നാലാം ദിനമായ ഇന്ന് മാര്‍ച്ച് 4ന് ജന്‍ ഔഷധി ജന്‍ ജാഗരണ്‍ അഭിയാന്‍ കരമന ജോണ്‍ എനോച്ച് കോളേജ് ഓഫ് ഫാര്‍മസിയില്‍ നടത്തും. ഡ്രഗ് കണ്‍ട്രോളര്‍ പിഎം ജയന്‍, ഗ്യാസ്‌ട്രേന്റോളോജിസ്റ് കെ ആര്‍ വിനയകുമാര്‍ എന്നിവര്‍ അതിഥികളാകും.

നാളെ മാര്‍ച്ച് 5 ശനിയാഴ്ച മരുന്നിനായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാനായി ജന്‍ ഔഷധി സേവകരാവാം. ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യുറോ ഉദ്യോഗസ്ഥന്‍ സന്ദീപ്‌സിംഗ്, ശ്രീ ശങ്കര വിദ്യാലയം സെക്രട്ടറി സുനില്‍ കെ എസ് എന്നിവരാണ് അതിഥികള്‍.

മാര്‍ച്ച് 6 ഞായറഴ്ച ജന ഔഷധി ജന്‍ ആരോഗ്യമേളയുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഷുഗര്‍,പ്രെഷര്‍,കൊളസ്‌ട്രോള്‍, കരള്‍ രോഗ പരിശോധന എന്നിവ സൗജന്യമായി യുവധാര നഗര്‍, കിളിയൂരില്‍ രാവിലെ 9 മുതല്‍ 1 വരെ നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍ ആനി പ്രസാദ്, ഡോ അനു വിജയന്‍, ബിജു ബി നായര്‍ (ചെയര്‍മാന്‍ NPPCL, അഗ്രികള്‍ച്ചര്‍ കോപ്പറേഷന്‍ ആന്‍ഡ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍) എന്നിവര്‍ അതിഥികളാകും.

സമാപന ദിവസമായ മാര്‍ച്ച് 7 തിങ്കളാഴ്ച തിരുമല ബാലകൃഷ്ണ കല്യാണ മണ്ഡപത്തില്‍ ജന്‍ ഔഷധി ദിവസ് ആചരിക്കും. രാജ്യസഭ എംപി സുരേഷ് ഗോപി മുഖ്യാതിഥിയാകുന്ന ചടങ്ങ് രാവിലെ 10 മുതല്‍ 12 വരെയാണ് നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 0471- 2933311, 9995815266

Related Articles

Latest Articles