ഗുരുവായൂര്‍: പ്രമുഖ സോപാന സംഗീത ഗായകനായിരുന്ന ജനാർദ്ദനൻ നെടുങ്ങാടി (90)ഓർമയായി.സോപാന സംഗീതത്തെക്കുറിച്ച് ബൃഹത്തായ ഒരു ഗ്രന്ഥം രചിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് അന്ത്യം. നാല് പതിറ്റാണ്ടു കാലം ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനഗായകനായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപുവരെ ഇദ്ദേഹം ശിഷ്യരെ പഠിപ്പിച്ചും വിവിധ ക്ഷേത്രങ്ങളിൽ സംഗീതം ആലപിച്ചും ഈ രംഗത്ത് സജ്ജീവമായിരുന്നു.
കേന്ദ്ര-കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരങ്ങൾ, ഷട്ക്കാല ഗോവിന്ദ മാരാർ പുരസ്‌കാരം, ഗുരുവായൂർ ദേവസ്വത്തിന്‍റെ ശ്രീ ഗുരുവായൂരപ്പൻ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.1969ല്‍ ഡൽഹിയിൽ നടന്ന ദേശീയ സോപാന സംഗീത സമ്മേളത്തിൽ പങ്കെടുത്തിട്ടുണ്ട്. ഗീതാഗോവിന്ദത്തിന് രധാകൃഷ്ണപ്രേമം അഥവാ അഷ്ടപദി എന്ന വ്യാഖ്യാനം രചിച്ചിട്ടുണ്ട്. പാലക്കാട് ചെർപ്പുളശ്ശേരിയിലെ നെല്ലായ ഗ്രാമത്തിൽ 1928 ഏപ്രിൽ 3നാണ് ജനനം.സംസ്കാരം ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍ നടന്നു. .

