Thursday, September 24, 2026

കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയശേഷം ലൈഫ് ഗാര്‍ഡിനെ തിരയില്‍പെട്ട് കാണാതായി

തിരുവനന്തപുരം: ശംഖുമുഖത്ത് കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ ശേഷം ലൈഫ് ഗാര്‍ഡിനെ തിരയില്‍ പെട്ട് കാണാതായി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് ജോണ്‍സനെ(42 )യാണ് കാണാതായത്.

വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ശംഖുമുഖം കടലില്‍ പെണ്‍കുട്ടി ചാടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ജോണ്‍സൺ ഉടന്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കല്ലിലേക്ക് ചേര്‍ത്ത് തിരയടിയേറ്റ ജോണ്‍സനെ കാണാതായി. ജോണ്‍സണ് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Latest Articles