Sunday, May 19, 2024
spot_img

ഇനി പൂവ് തലയിൽ ചൂടേണ്ട; മുല്ലപ്പൂവിന് കിലോയ്ക്ക് ആയിരം രൂപ, വില ഇനിയും കുതിച്ചുയരുമെന്ന് സൂചന

കൊച്ചി: മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു. തമിഴ്നാട്ടിലും കേരളത്തിലും ഇപ്പോൾ വിവാഹങ്ങള്‍ കൂടിയതാന് ഇതിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. കിലോഗ്രാമിന് 600 രൂപ ഉണ്ടായിരുന്ന മുല്ലപ്പൂവിന് ശനിയാഴ്ച ആയതോടെ 1000 രൂപയായി. ഇനിയും വില കൂടുമെന്നാണ് സൂചന.

സാധാരണ 400 രൂപയ്ക്കാണ് മുല്ലപ്പൂ വില്‍ക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉത്സവങ്ങളും വിവാഹങ്ങളും കൂടുമ്പോൾ വിലയും കൂടും. കോവിഡിനു മുമ്പത്തെ വര്‍ഷം പൂവിന്റെ വില കിലോഗ്രാമിന് 7000 രൂപവരെ എത്തിയിരുന്നു.

അതേസമയം, വില കുറയുന്നസമയത്ത് 100 രൂപവരെ താഴാറുമുണ്ട്. കേരളത്തിലേക്ക് ദിവസവും 500 കിലോഗ്രാം വരെ മുല്ലപ്പൂ പോവുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.

Related Articles

Latest Articles