Monday, May 20, 2024
spot_img

പുണ്യവാനായ പക്ഷി ‘ജടായു’

പുണ്യവാനായ പക്ഷി ‘ജടായു’ | JATAYU

ജടായു എന്ന പക്ഷി, രാമായണത്തിലെ ശ്രേഷ്ഠതയിൽ‍ ശ്രേഷ്ഠമായ കഥാപാത്രമാണെന്ന്‌ പറയാം. ദേവന്മാരും മനുഷ്യരും രാക്ഷസരും മാത്രമല്ല, കുരങ്ങന്മാരും പക്ഷികളുമൊക്കെ രാമായണത്തിലെ കഥാപാത്രങ്ങളാണ്. സമ്പാതിയും ജടായുവുമാണ് ജ്യേഷ്ഠാനുജന്മാരായ രണ്ട് പക്ഷിശ്രേഷ്ഠന്മാർ‍. ഇവർ‍ രണ്ടുപേരും ശ്രീരാമന്റെ സഹായികളായി നിർണായക പങ്കുവഹിക്കുന്നവരാണ്.

രാമായണത്തിൽ‍ ജടായുവിന്റെ രംഗപ്രവേശം രണ്ടുസ്ഥലത്ത്‍ ഉണ്ട്. ആരണ്യകാണ്ഡത്തിൽ‍ ആദ്യം അഗസ്ത്യ സന്ദര്‍ശനവും അഗസ്ത്യസ്തുതിയും കഴിഞ്ഞ്, ജടായുവിനെ കാണാം. പിന്നീട്‍, നീണ്ട പതിമൂന്നി‍ൽ കൂടുതൽ‍ വർ‍ഷത്തെ പഞ്ചവടീ വാസത്തിനുശേഷം, സീതാപഹരണം കഴിഞ്ഞ്, സീതാന്വേഷണത്തിനിറങ്ങിയ രാമലക്ഷ്മണന്മാർ‍ മാർ‍ഗ്ഗമദ്ധ്യത്തിൽ‍ ജടായുവിനെ കാണുന്നുണ്ട്.

മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ മരുമകനായ ജടായു എന്ന പക്ഷിരാജൻ‍ വിലയ വിഷ്ണുഭക്തനാണ്‌. പരമാത്മാവുമായി ജീവാത്മാവിനുള്ള ബന്ധത്തിന്റെ കാഠിന്യത്തിനനുസരിച്ചാണ്‌ ജീവാത്മാവിന്റെ മഹാനത അളക്കുന്നത്‌. വിഷ്ണുഭക്തിയുടെ പാരമ്യത്തിലെത്തിനിൽ‍ക്കുന്ന ജടായുവിന്റെ കീ‍ർത്തിയാണ്‌ അദ്രിശൃംഗാഭമായി, പർ‍‍വ്വതസമാനമായി പരിലസിയ്ക്കുന്നത്‌. അല്ലാതെ, ജടായുവിന്റെ ഭൗതിക ശരീരത്തിന്റെ വലിപ്പമല്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles