Thursday, May 30, 2024
spot_img

ചൈനയുടെ ഭീഷണിക്കു പുല്ലുവില; ദക്ഷിണ ചൈന കടലിടുക്കിൽ ബ്രിട്ടീഷ് യുദ്ധകപ്പൽ

ചൈനയുടെ ഭീഷണിയ്ക്കും, മുന്നറിയിപ്പിനും പുല്ലുവില നൽകി ബ്രിട്ടീഷ് യുദ്ധക്കപ്പൽ ദക്ഷിണ ചൈനാകടലിടുക്കിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പലായ എച്ച്‌എം‌എസ് ക്വീൻ എലിസബത്ത് എന്ന കപ്പലും, അതിന്റെ സ്‌ട്രൈക്ക് കാരിയർ ഗ്രൂപ്പും ദക്ഷിണ ചൈനാ കടലിൽ പ്രവേശിച്ചതായാണ് ചൈന അവകാശപ്പെടുന്നത്.

1.3 ദശലക്ഷം ചതുരശ്ര മൈൽ ദക്ഷിണ ചൈനാ കടൽ തങ്ങളുടെ പരമാധികാര പ്രദേശമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. അതേസമയം വിദേശ യുദ്ധക്കപ്പലുകൾ ഇവിടേയ്ക്ക് വരുന്നത് ഈ മേഖലയിൽ സംഘർഷങ്ങൾക്ക് കാരണമാകുമെന്നാണ് ചൈന കുറ്റപ്പെടുത്തി. എന്നാൽ എല്ലാ രാഷ്ട്രങ്ങൾക്കും ദക്ഷിണ ചൈനാക്കടലിടുക്കിൽ വ്യോമയാന അവകാശങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി നേരത്തെ യുഎസും, യുകെയും രംഗത്തെത്തിയിരുന്നു. ഇത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. എച്ച്‌എം‌എസ് ക്വീൻ എലിസബത്ത് എന്ന ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പലിന്റെ അകമ്പടിയോടെ ആറ് റോയൽ നേവി കപ്പലുകളിലായി എട്ട് എഫ് -35 ബി ലൈറ്റ്‌നിംഗ് II ഫാസ്റ്റ് ജെറ്റുകൾ, നാല് വൈൽഡ്കാറ്റ് മാരിടൈം അറ്റാക്ക് ഹെലികോപ്റ്ററുകൾ തുടങ്ങി നിരവധിയായ പ്രതിരോധ വിഭാഗത്തിനുവേണ്ട വസ്തുക്കളാണ് കപ്പലിൽ ഉള്ളത്.

എന്നാൽ ദക്ഷിണ ചൈനാക്കടലിൽ ചൈനയുടെ കടന്നുകയറ്റമാണ് നടക്കുന്നത്. ഇവിടേയ്ക്ക് വരുന്ന വിദേശ കപ്പലുകളെ മുക്കുക, പുതിയ ജില്ലകൾ ചൈനീസ് പേരുകളിൽ സ്ഥാപിക്കുക, ദ്വീപുകൾക്ക് ചൈനീസ് പേരുകൾ നൽകുക, പുതിയ കൃത്രിമ ദ്വീപുകൾ നിർമ്മിക്കുകഇതൊക്കെയാണ് ചൈന ഇവിടെ ചെയ്തുകൂട്ടുന്നത്.

അതേസമയം ചൈന, തായ്‌വാൻ, ഫിലിപ്പൈൻസ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണൈ തുടങ്ങിയ ആറ് രാജ്യങ്ങളാൽ ചുറ്റപ്പെട്ട ജലപാതയാണ് ദക്ഷിണ ചൈനാക്കടൽ. ഇവിടെയുള്ള രണ്ട് കൂട്ടം ദ്വീപുകൾ കടുത്ത പ്രദേശിക തർക്കത്തിന്റെ കേന്ദ്രമാണ്. ആദ്യത്തേത് ചൈന, തായ്‌വാൻ, വിയറ്റ്നാം എന്നിവർ മത്സരിച്ച പാരസെൽ ദ്വീപസമൂഹമാണ്. രണ്ടാമത്തേത് ചൈനയും മറ്റ് അഞ്ച് രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിലുള്ള സ്പ്രാറ്റ്ലി ദ്വീപുകളാണ്. ഈ ദ്വീപുകൾ തന്ത്രപ്രധാനമാണ്, കാരണം വെള്ളത്താൽ ചുറ്റപ്പെട്ടതും എണ്ണ, വാതക വിഭവങ്ങളാൽ സമ്പന്നവുമാണ്. ലോകത്തെ മൂന്നിലൊന്ന് ഷിപ്പിംഗ് ഗതാഗതവും ദക്ഷിണ ചൈനാ കടലിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ കടൽ മുഴുവനും തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles