jatayu rama sandhya today
തിരുവനന്തപുരം: ജടായുരാമ സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന ജടായുരാമ സന്ധ്യ ഇന്ന്. തിരുവനന്തപുരം സൗത്ത് പാര്‍ക്കില്‍ വൈകുന്നേരം നടക്കുന്ന പരിപാടിയുടെ തത്സമയ സംപ്രേക്ഷണം തത്വമയി നെറ്റ് വര്‍ക്കിലൂടെ കാണാവുന്നതാണ്. പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞനും, മലയാള ചലച്ചിത്ര സംഗീത സംവിധായകനുമായ കാവാലം ശ്രീകുമാര്‍ ജടായു സ്തുതി ആലപിച്ചുകൊണ്ടായിരിക്കും പരിപാടി ആരംഭിക്കുക. ശേഷം പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും, സാംസ്കാരിക പ്രവര്‍ത്തകനുമായ രഞ്ജിത്ത് കാർത്തികേയന്‍ സ്വാഗത പ്രഭാഷണം നടത്തും.
തുടര്‍ന്ന് ”സ്ത്രീ ശാക്തീകരണം” എന്ന വിഷയത്തില്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മി ബായിയും പ്രഭാഷണം നടത്തും. ഡോക്ടര്‍ സിവി ആനന്ദബോസ് ഐഎഎസ് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ കാവാലം ശ്രീകുമാര്‍ രാമായണം പാരായണം ചെയ്യും. ഡോക്ടര്‍ എംജി ശശിഭൂഷൺ ”കേരളത്തില്‍ രാമ പ്രസ്ഥാനങ്ങളുടെ പ്രസക്തി” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ശേഷം സ്വാമി സത്യാനന്ദ സരസ്വതി, ജടായുരാമ ക്ഷേത്രം, ഷീ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ എന്നീ വിഷയങ്ങളെക്കുറിച്ചുളള വീഡിയോ അവതരണവും ഉണ്ടാകും. മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന സംവാദവും നടക്കും.
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…