jatayu rama sandhya in trivandrum
തിരുവനന്തപുരം: ജടായുരാമ സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന ജടായുരാമ സന്ധ്യ ജനുവരി 19ന്. തിരുവനന്തപുരം സൗത്ത് പാര്‍ക്കില്‍ നാളെ നടക്കുന്ന പരിപാടി പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞനും, മലയാള ചലച്ചിത്ര സംഗീത സംവിധായകനുമായ കാവാലം ശ്രീകുമാര്‍ ജടായു സ്തുതി ആലപിച്ചുകൊണ്ടായിരിക്കും ആരംഭിക്കുക. ശേഷം പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും, സാംസ്കാരിക പ്രവര്‍ത്തകനുമായ രഞ്ജിത്ത് കാർത്തികേയന്‍ സ്വാഗത പ്രഭാഷണം നടത്തും.
തുടര്‍ന്ന് ”സ്ത്രീ ശാക്തീകരണം” എന്ന വിഷയത്തില്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മി ബായിയും പ്രഭാഷണം നടത്തും. ഡോക്ടര്‍ സിവി ആനന്ദബോസ് ഐഎഎസ് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ കാവാലം ശ്രീകുമാര്‍ രാമായണം പാരായണം ചെയ്യും. ഡോക്ടര്‍ എംജി ശശിഭൂഷൺ ”കേരളത്തില്‍ രാമ പ്രസ്ഥാനങ്ങളുടെ പ്രസക്തി” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ശേഷം സ്വാമി സത്യാനന്ദ സരസ്വതി, ജടായുരാമ ക്ഷേത്രം, ഷീ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ എന്നീ വിഷയങ്ങളെക്കുറിച്ചുളള വീഡിയോ അവതരണവും ഉണ്ടാകും. മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന സംവാദവും നടക്കും.
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…