Saturday, May 18, 2024
spot_img

മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു

റായ്പൂര്‍: മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ഛത്തീസ്ഗഡിലെ നാരായണ്‍പൂരിലെ മൗന്‍ഗരി ഗ്രാമത്തിന് സമീപമുള്ള വനമേഖലയില്‍ ആയിരുന്നു സംഭവം. ഏറ്റുമുട്ടലിൽ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് ജവാനാണ് വീരമൃത്യു വരിച്ചത്.

അതേസമയം വനമേഖലയില്‍, ഭീകര സാന്നിദ്ധ്യമുള്ളതായി ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.

തുടർന്ന് പരിശോധന നടത്തുന്നതിനിടെ ജവാന്മാര്‍ക്ക് നേരെ മാവോയിസ്റ്റ് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ, സുരക്ഷാ സേനയും തിരിച്ചടിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. ഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തിലാണ് ജവാന് പരിക്കേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമാകുകയായിരുന്നു.

Related Articles

Latest Articles