റായ്പൂര്‍: മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ഛത്തീസ്ഗഡിലെ നാരായണ്‍പൂരിലെ മൗന്ഗരി ഗ്രാമത്തിന് സമീപമുള്ള വനമേഖലയില്‍ ആയിരുന്നു സംഭവം. ഏറ്റുമുട്ടലിൽ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് ജവാനാണ് വീരമൃത്യു വരിച്ചത്.
അതേസമയം വനമേഖലയില്‍, ഭീകര സാന്നിദ്ധ്യമുള്ളതായി ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.
തുടർന്ന് പരിശോധന നടത്തുന്നതിനിടെ ജവാന്മാര്ക്ക് നേരെ മാവോയിസ്റ്റ് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ, സുരക്ഷാ സേനയും തിരിച്ചടിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. ഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തിലാണ് ജവാന് പരിക്കേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടമാകുകയായിരുന്നു.
വൈക്കം സത്യാഗ്രഹവും ദേശീയ നവോഥാനവും | ദേശീയ സെമിനാർ | LIVE
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ…
ഭാരതത്തിന് ചരിത്രനേട്ടം !കുതിച്ച് ഉയർന്ന് ഓഹരി വിപണി|INDIA
അബുദാബി: സൂപ്പർസ്റ്റാർ രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…
ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ…