Sunday, October 4, 2026

ജയ്പൂരിൽ ഒരു കുടുംബത്തിലെ 5 പേർ കിണറ്റിൽ മരിച്ച നിലയിൽ; സ്ത്രീധന പീഡനമെന്ന് ബന്ധുക്കൾ

ദില്ലി: ജയ്പൂരിൽ ഒരു കുടുംബത്തിലെ 5 പേർ കിണറ്റിൽ മരിച്ച നിലയിൽ. മൂന്ന് സഹോദരിമാരെയും രണ്ട് കുട്ടികളെയുമാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കലു മീനാ , മംമ്ത മീനാ , കമലേഷ് മീന എന്നിവരാണ് മരിച്ചത്. ഇവരിൽ രണ്ടു സ്ത്രീകൾ ഗർഭിണികൾ ആണ്.

സഹോദരിമാരായ ഇവരെ ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങളാണ് വിവാഹം കഴിച്ചത്. അതേസമയം, മരണം സ്ത്രീധന പീഡനം കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles