Saturday, September 19, 2026

വാഹനാപകടം: നാല് പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

ജയ്‌പൂർ: ജയ്പൂരില്‍ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. ദില്ലിയിൽ നിന്നും ഗുജറാത്തിലേക്ക് പ്രതിയുമായി പോകുകയായിരുന്ന ഗുജറാത്ത് പൊലീസിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥരും ഒരു പ്രതിയുമാണ് മരിച്ചത്.

ജയ്പൂരിലെ ഭബ്രൂ മേഖലയില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ച് പേരും മരിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ ഷാപുരയിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി.

Related Articles

Latest Articles