ജയ്പൂര്‍: വിവാഹം ഒന്ന് കളർഫുള്ളാക്കാൻ ഒട്ടുമിക്കപേരും എന്തെങ്കിലുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ ജയ്‌പൂരിൽ, ഒരു വിവാഹാഘോഷം കൊഴിപ്പിക്കാന്‍ വെടിയുതിര്‍ത്തതോടെ വിവാഹ വീട് മരണവീടാകുകയായിരുന്നു.
വെടിവച്ചയാള്‍ മരിക്കുകയും വരന്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനിലെ സികാറിലാണ് സംഭവം നടന്നത്.
വെടിയുതിര്‍ത്ത സുരേഷ് സെഗാദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്യിലുണ്ടായിരുന്ന നാടന്‍ തോക്കുപയോഗിച്ചാണ് സുരേഷ് വെടിവച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സുരേഷ്.
വെടിയേറ്റ വരന്‍ സംഗ്രാം സിംഗിനെതിരെയുംനിരവധികേസുകളുണ്ട്. പരിക്കേറ്റ് ജയ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്യാം സിംഗ് എന്നയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
വിവാഹത്തി് മുന്നോടിയായി നടത്തിയ ആഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് സുരേഷ് വെടിയുതിര്‍ത്തത്. അബദ്ധത്തില്‍ സ്വയം വെടിവയ്ക്കുന്നതിന് മുന്നേ സുരേഷ് മറ്റ് മൂന്ന് പേര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.

