Saturday, September 19, 2026

ബിഹാറിൽ ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു;കൊല്ലപ്പെട്ടത് കൈലാഷ് മാഹ്‌ട്ടോ,പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ബീഹാർ: ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു. കത്തിഹാറിലെ നേതാവായ കൈലാഷ് മഹ്‌തോയാണ് കൊല്ലപ്പെട്ടത്. ബരാരി പൊലീസ് സ്റ്റേഷൻ ഭാഗത്തുവച്ചാണ് വെടിയേറ്റതെന്നും നാലു അഞ്ചു റൗണ്ട് വെടിവച്ചുവെന്നും പൊലീസ് പറയുന്നു.

വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും കത്തിഹാർ എസ് പി ഓം പ്രകാശ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പോസ്റ്റോമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles