Wednesday, December 17, 2025

പട്‌നയിൽ ജെഡിയു യുവ നേതാവ് സൗരഭ് കുമാർ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

പട്‌ന: ജെഡിയു യുവ നേതാവ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി പട്‌നയിൽ വച്ചായിരുന്നു പൻപുൺ സ്വദേശി സൗരഭ് കുമാറിന് വെടിയേറ്റത്. ബൈക്കിലെത്തിയ അജ്ഞാതർ യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും വെടിവയ്പ്പിൽ പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗരഭിന് നേരെ മുഖംമൂടി ധരിച്ചെത്തിയ രണ്ട് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. തലയ്‌ക്കും കഴുത്തിനും വെടിയേറ്റ സൗരഭ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് സൂപ്രണ്ട് ഭരത് സോണി പറഞ്ഞു. ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Latest Articles