Saturday, May 4, 2024
spot_img

ലോക്‌സഭാ തെരഞ്ഞെടുപ്പ്; അനധികൃതമായി ആയുധം കൈവശം വച്ചവരെ പിടികൂടി മുംബൈ ക്രൈംബ്രാഞ്ച്; നിരീക്ഷണം ശക്തമാക്കി പോലീസ്

മുംബൈ: അനധികൃതമായി ആയുധം കൈവശം വച്ച 90ലധികം പേരെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി അനധികൃതമായി തോക്കുകൾ കൈവശം വച്ചിരിക്കുന്നവരോട് അത് ഹാജരാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുംബൈ ക്രൈംബ്രാഞ്ച് നഗരത്തിന്റെ പല ഭാഗങ്ങളും നിരീക്ഷണം ശക്തമാക്കുകയും ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ജനുവരി മുതൽ മാർച്ച് വരെ 45ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അനധികൃതമായി സൂക്ഷിച്ചിരുന്ന 65ലധികം ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 96 പേരെ അറസ്റ്റ് ചെയ്തതായും ക്രൈംബ്രാഞ്ച് അറിയിച്ചു. ആയുധങ്ങൾ കൈവശം വച്ചവരിൽ ഭൂരിഭാഗം പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന്.

തെരഞ്ഞെടുപ്പ് കാലത്ത് അനധികൃതമായി ആയുധങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ആക്രമണങ്ങൾ തടയുന്നതിനും ക്രമസമാധാനപാലനവും ലക്ഷ്യമിട്ടാണ് മുംബൈ ക്രൈംബ്രാഞ്ച് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. മുബൈയിൽ ഏകദേശം 11,000ത്തിലധികം പേർക്ക് തോക്ക് കൈവശം വക്കാനുള്ള ലൈസൻസുണ്ട്. ഇവർക്ക് മുൻകൂട്ടി നിർദ്ദേശം നൽകുകയും ഇവരുടെ തോക്കുകൾ വാങ്ങിവയ്‌ക്കുകയും ചെയ്യും.

Related Articles

Latest Articles