Sunday, May 19, 2024
spot_img

വിദ്യാർത്ഥികൾക്ക് ഒരു സന്തോഷവാർത്ത

ദില്ലി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2021 റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാന്‍. നീറ്റ് പരീക്ഷ റദ്ദാക്കിയാല്‍ അത് രാജ്യത്തിനും ലക്ഷകണക്കിന് വരുന്ന വിദ്യാര്‍ഥികള്‍ക്കും വലിയ നഷ്ടമായി മാറുമെന്നും മന്ത്രി പ്രതികരിച്ചു. വെബിനാറില്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. 2021ലെ ബോര്‍ഡ്, പ്രവേശന പരീക്ഷകളെ കുറിച്ച്‌ ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷയുടെ ചുമതല. നിലവിലെ സാഹചര്യത്തില്‍ പരീക്ഷ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്നത് പരിഗണനയിലാണെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

Related Articles

Latest Articles