Friday, January 9, 2026

ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച്‌ ഫ്ലാറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു, ഫോണിലൂടെ ഭീഷണിപ്പെടുത്തി; പി ടി ഉഷയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ അന്താരാഷ്ട്ര താരം

കോഴിക്കോട്: ഒളിപ്യൻ പി ടി ഉഷക്കെതിരെ (PT Usha) ഗുരുതര ആരോപണവുമായി മുൻ അന്താരാഷ്ട്രതാരവും കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫ്. ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു. സ്വകാര്യ ഫ്ലാറ്റ് നിർമ്മാതാവിന്റെ ഇടനിലക്കാരിയായി ഉഷ പ്രവർത്തിച്ചു എന്നാണ് ആരോപണം. ഉഷ ചില ആനുകൂല്യങ്ങൾ പറ്റിയെന്നും ജെമ്മ ജോസഫ് ആരോപിക്കുന്നു.

ഫ്ളാറ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ ഉഷ ഭീഷണിപ്പെടുത്തിയെന്നാണ് ജെമ്മയുടെ ആരോപണം. നേരത്തേ ഫ്ലാറ്റ്​ നൽകാമെന്ന്​ പറഞ്ഞ്​ 46 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ​ പി.ടി. ഉഷയടക്കം ഏഴു പേർക്കെതിരെ വഞ്ചനാ കു​റ്റത്തിനാണ്​ വെള്ളയിൽ ​പൊലീസ്​ കേസെടുത്തിരുന്നു. പൊലീസ് കേസ് അട്ടിമറിക്കപ്പെടുമോ എന്നും സംശയമുണ്ട്. ഉഷ പറഞ്ഞ പ്രകാരം ഫ്ലാറ്റ് എംഡിക്ക് 44 ലക്ഷം രൂപ നല്‍കിയെന്നും ജെമ്മ ജോസഫ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles