Monday, October 5, 2026

അച്ഛനെ കാണാൻ വേഷം മാറിയെത്തി; പിടികിട്ടാപ്പുള്ളിയായി പൊലീസ് പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് പിടിയില്‍

വെല്ലൂർ: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് (Maoist) നേതാവ് പോലീസ് പിടിയില്‍. വെല്ലൂരിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കാൻ വേഷം മാറി എത്തിയ ജാർഖണ്ഡിലെ മാവോയിസ്റ്റ് തലവൻ വീരേന്ദ്രകുമാറിനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

വെല്ലൂര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അച്ഛനെ കാണാന്‍ വീരേന്ദ്രകുമാര്‍ എത്തുമെന്ന് രഹസ്യവിവരം ലഭിച്ചതോടെ പൊലീസ് ആശുപത്രി വളയുകയായിരിന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്ക് തമിഴ്നാട്ടിൽ നിന്ന് സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles