Saturday, June 1, 2024
spot_img

ഗുരുവായൂരപ്പന്‍റെ ‘ഥാർ’ അമൽ മുഹമ്മദിന് സ്വന്തം: ലേലത്തില്‍ പിടിച്ചത് 15 ലക്ഷത്തിന്

ഗുരുവായൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദലി ലേലത്തില്‍ പിടിച്ചു. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ് ‘ഥാർ’ സ്വന്തമാക്കിയത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.

വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. കാണിക്കയായി ലഭിച്ച ഥാര്‍ എസ്യുവി പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നു. തുടർന്ന് ഇന്ന് നടന്ന ലേലത്തിലാണ് അമല്‍ വാഹനം സ്വന്തമാക്കിയത്.

മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്യുവി ഥാര്‍ സമര്‍പ്പിക്കപ്പെട്ടത് വാര്‍ത്തയായിരുന്നു. ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് കാണിക്കയായി മഹീന്ദ്ര സമര്‍പ്പിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഗ്ലോബല്‍ പ്രോഡക്ട് ഡെവലപ്പ്‌മെന്റ് വിഭാഗം മേധാവി ആര്‍ വേലുസ്വാമി, ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറുകയായിരുന്നു.

Related Articles

Latest Articles