Sunday, May 19, 2024
spot_img

ഐഎസിനെതിരെ സംസാരിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണി, മതതീവ്രവാദികൾ വിളയാടുന്ന കേരളം | JIJI NIXON | AISHA SULTHANA

നമ്മുടെ നാട് തീവ്രവാദ കേന്ദ്രമാകാൻ പോകുന്നു. തീവ്രവാദികളുടെ വിളനിലമായി മാറുന്നു കേരളം. ഇത് വെറുതേ പറഞ്ഞു പോകുന്ന ഒന്നല്ല. ഐഎസ് ഐഎസ് എന്ന തീവ്രവാദ സംഘടനയ്ക്കെതിരെ സംസാരിച്ചാൽ രോഷം കൊള്ളുകയും സംഘം ചേർന്ന് നികൃഷ്ടമായ രീതിയിൽ തെറി വിളിക്കുകയും ചെയ്യുന്ന നാടായി മാറിക്കഴിഞ്ഞു നമ്മുടെ കേരളം. ഇത് വളരെയധികം ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ്. ജിജി നിക്സൺ എന്ന യുവതിയും ഭർത്താവ് നിക്സനുമാണ് ഇസ്ലാം മത തീവ്രവാദികളുടെ കൊടും ക്രൂരമായ സൈബർ അറ്റാക്കിന് വിധേയമായിരിക്കുന്നത്.

കാരണം ഒന്നേയുള്ളൂ. ഐഎസ് എന്ന ഭീകരസംഘടനയ്ക്കെതിരെ ശബ്ദമുയർത്തി എന്നതാണത്. മാത്രമല്ല ആയിഷ സുൽത്താന രാജ്യദ്രോഹ പരാമർശമാണ് നടത്തിയത് എന്ന് തുറന്നു പറഞ്ഞു. അതുകൊണ്ടു മാത്രം വളരെയധികം ക്രൂരമായ അധിക്ഷെപങ്ങളും തെറി വിളികളുമാണ് നിക്സൺ ജിജി നിക്സൺ ദമ്പതികൾ ഏറ്റുവാങ്ങുന്നത്. സെർബൽ പാഴ്സി ബാധിച്ച സ്വന്തം മകനെപ്പോലും ആ മനോരോഗികൾ ആ മതതീവ്രവാദികൾ വെറുതെ വിടുന്നില്ല. സംഭവത്തെക്കുറിച്ച് ജിജി നിക്സന്റെ ഭർത്താവായ നിക്സൻ തത്വമയി ന്യൂസിനോട് പ്രതികരിക്കുകയാണ്.

ഇതില്പരം അധപതനം കേരളത്തിന് ഇനി സംഭവിക്കാനില്ല. രാജ്യദ്രോഹത്തിനെതിരെ സംസാരിച്ചാൽ തീവ്രവാദികൾക്കെതിരെ സംസാരിച്ചാൽ സംഘടിതമായി ആക്രമിക്കുന്ന മനോരാഗികൾ വലിയതോതിൽ ഇവിടെ വളർന്നു വരികയാണ് എന്ന സത്യം എത്ര മാത്രം അപകടകരമാണ് എന്ന് നിങ്ങൾ ചിന്തിക്കുക.

തങ്ങൾക്കെതിരെ കൊലവിളി നടത്തുന്ന ഐഎസ് ബന്ധമുള്ള തീവ്രവാദികളെ പോലീസിന് കാട്ടിക്കൊടുത്തിട്ടും ഒരു നടപടിയും സ്വീകരിക്കാൻ പോലീസ് തയ്യാറാവുന്നില്ല എന്നത് ആ ഞെട്ടൽ ഇരട്ടിയാക്കുന്നു. ഭരണകൂടവും പോലീസും മാമാമാദ്ധ്യമങ്ങളും മതതീവ്രവാദികളെ വളർത്തിയെടുക്കുമ്പോൾ ബോംബ് സ്ഫോടനങ്ങളും ചാവേർ സ്ഫോടനങ്ങളും ഇവിടെ ഈ കേരളത്തിൽ അരങ്ങേറുന്ന കാഴ്ച ഒട്ടും വിദൂരമല്ല. മതതീവ്രവാദശക്തികൾ നമ്മുടെ വീടിന്റെ ഉമ്മറത്തെത്തിക്കഴിഞ്ഞു. ഇനിയും നിശബ്ദരായി ഇരിക്കാനാണ് ഭാവമെങ്കിൽ പൊട്ടിച്ചിതറനാണ് നമ്മുടെയൊക്കെ യോഗം എന്നുമാത്രമേ പറയാനുള്ളൂ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles