Monday, December 22, 2025

മോഹൻലാൽ എന്ന നടനോടുള്ള എതിർപ്പ് മകനോടും പ്രകടിപ്പിക്കുന്നു: തള്ളുന്നത് ഞങ്ങൾക്ക് ജാതിയില്ല മതമില്ല, ചമ്പൂർണ സാക്ഷരത: വിമർശകരെ ആട്ടിയോടിച്ച് ജിതിൻ ജേക്കബ്

കൊച്ചി: കഴിഞ്ഞ ദിവസം നടുക്കടലിൽ അകപ്പെട്ട് പോയ തെരുവുനായയെ നീന്തിയെത്തി രക്ഷപെടുത്തുന്ന പ്രണവ് മോഹൻലാലിന്റെ വിഡിയോ വലിയ രീതിയൽ വൈറലായിരുന്നു. എന്നാൽ ഇതിന് പിന്നാലെ സമൂഹ മാധ്യമത്തിൽ നിരവധി വിമർശനങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഇപ്പോഴിതാ താരത്തിന് പൂർണ പിന്തുണയുമായി രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ ജേക്കബ് രംഗത്ത് എത്തിയിരിക്കുകയാണ്.”താഴെ വരുന്ന കമെന്റുകൾ വായിച്ചാൽ അറിയാം കേരളം എത്രത്തോളം അപകടത്തിൽ ആണെന്നും മോഹൻലാൽ എന്ന നടനോടുള്ള എതിർപ്പ് അദ്ദേഹത്തിന്റെ മകനോടും പ്രകടിപ്പിക്കുന്നുവെന്നും” ജിതിൻ ജേക്കബ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

നടുക്കടലിൽപ്പെട്ട് തെരുവുനായ; നീന്തിയെത്തി രക്ഷിച്ച് പ്രണവ്മോഹൻലാൽ എന്ന വാർത്തയുടെ താഴെ വരുന്ന കമെന്റുകൾ വായിച്ചാൽ അറിയാം കേരളം എത്രത്തോളം അപകടത്തിൽ ആണെന്ന്..
ആർക്കും ഒരു ശല്യവും ചെയ്യാതെ, സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരെ പോലും വെറുതെ വിടില്ല എന്നത് ഭയാനകമാണ്. മോഹൻലാൽ എന്ന നടനോടുള്ള എതിർപ്പ് അദ്ദേഹത്തിന്റെ മകനോടും പ്രകടിപ്പിക്കുന്നു..

എന്തിലും ഏതിലും മതവും, രാഷ്ട്രീയവും കലർത്തി പ്രതികരിക്കുമ്പോൾ സ്വഭാവികമായും സമൂഹത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കും. സത്യത്തിൽ സമൂഹത്തിൽ വലിയ ഒരു വിടവ് ഉണ്ടായിക്കഴിഞ്ഞു. എത്ര ലിബറൽ ആയും, മതേതര ചിന്താഗതിയോടെയും ചിന്തിക്കുന്നവർ പോലും പൊട്ടിത്തെറിച്ചു പോകുന്ന അവസ്ഥയാണ്. ഒരു നല്ല കാര്യം ചെയ്താലും അതിനെ വിമർശിക്കുക, പരിഹസിക്കുക, ജാതിയും മതവും കൂട്ടിക്കലർത്തുക. ശരിക്കും മാനസീക രോഗികളാണ് മലയാളികൾ.

സ്വയം നന്നാകുമോ അതുമില്ല, മറ്റുള്ളവർ നല്ലത് ചെയ്യുന്നത് കണ്ടാലോ അതിനെ പരിഹസിക്കുകയും, വിമർശിക്കുകയും ചെയ്യും. എന്നിട്ട് തള്ളുന്നതോ പ്രബുദ്ധത, പുരോഗമനം, നവോഥാനം, ഞങ്ങൾക്ക് ജാതിയില്ല മതമില്ല, ചമ്പൂർണ സാക്ഷരത. തേങ്ങാക്കൊല…സ്വാമി വിവേകാനന്ദൻ പറഞ്ഞതാണ് ശരി, കേരളം ഒരു ഭ്രാന്താലയം ആണ്…

Related Articles

Latest Articles