ദില്ലി: ഭീകരരെ വധിച്ച് രാജ്യത്തിനായി ജീവൻ ത്യജിച്ച അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് മരണാനന്തര ബഹുമതിയായി അശോക ചക്ര നൽകി ആദരിച്ച് രാജ്യം. ജമ്മുകശ്മീരിലെ ശ്രീനഗറിൽ മൂന്ന് ഭീകരരെ വധിച്ച ശേഷം വീരമൃത്യു വരിച്ച അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അസി. സബ് ഇൻസ്‌പെക്ടർ ബാബു റാമിന് (ASI Babu Ram)ആണ് മരണാനന്തര ബഹുമതിയായി അശോക ചക്ര (Ashok Chakra) നൽകിയത്. യുദ്ധമുഖത്ത് ധീരതയും കരുത്തും തെളിയിച്ച പോരാളികൾക്ക് നൽകുന്ന പരമോന്നത ബഹുമതിയാണ് അശോക ചക്ര.
സബ് ഇൻസ്‌പെക്ടർ ബാബു റാമിന്റെ പത്‌നി റീനാ റാണിയും മകൻ മാനിക്കും ചേർന്നാണ് രാഷ്‌ട്രപതിയിൽ നിന്നും അശോക ചക്ര ഏറ്റുവാങ്ങിയത്. 2020 ഓഗസ്റ്റ് 29നാണ് ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ ബാബു റാം മൂന്ന് ഭീകരരെ വധിച്ചത്. ഭീകരരെ വകവരുത്തി രാജ്യത്തിനായി സ്വന്തം ജീവൻ പോലും ത്യജിച്ച ധീരനാണ് ബാബു റാം. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ വേളയിലാണ് ബാബു റാമിന് അശോക ചക്ര നൽകി ആദരിക്കുമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചത്.

