Thursday, October 15, 2026

“ഭാരതം എന്നും ലോകരാജ്യങ്ങൾക്ക് മാതൃകയായ സമാധാനവും ശാന്തിയുമുള്ള രാജ്യം”; ഭാരത സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ റിപ്പബ്ലിക്ക് ദിന ആശംസകൾ നേർന്ന് ലോകരാഷ്ട്രങ്ങളും

ദില്ലി: ഭാരത സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ രാജ്യത്തിന് റിപ്പബ്ലിക്ക് ദിന ആശംസകൾ (Republic day Wish By Nepal) നേരുകയാണ് ലോകരാഷ്ട്രങ്ങളും. ഇപ്പോഴിതാ നേപ്പാൾ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി, പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ, വിദേശകാര്യ മന്ത്രി ഡോ. നാരായൺ ഖഡ്ക എന്നിവർ ആശംസകൾ നേർന്നു. ലോകരാജ്യങ്ങൾക്ക് ഇന്ത്യ എന്നും മാതൃകയാണ് എന്ന് മൂവരും അഭിപ്രായപ്പെട്ടു.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനും രാജ്യത്തിനും ആശംസകൾ നേർന്നുകൊണ്ടാണ് നേപ്പാൾ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി സന്ദേശമയച്ചത്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവിനെകുറിച്ചും ബിദ്യ ദേവി ഭണ്ഡാരി സന്ദേശത്തിൽ പരാമർശിച്ചു. രാജ്യത്തിന്റെ സന്തോഷവും സമൃദ്ധിയും എന്നും നിലനിൽക്കട്ടെ എന്നും ബിദ്യ ദേവി ഭണ്ഡാരി ആശംസിച്ചു. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കർ എന്നിവരുടെ ശ്രേഷ്ഠമായ സേവനങ്ങളെ നേപ്പാൾ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവർ പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, രാജ്യത്തിനും ആശംസകൾ നേർന്നുകൊണ്ടുള്ളതായിരുന്നു നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുടെ സന്ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമികവിൽ ഭാരതം കൈവരിച്ച നേട്ടങ്ങളെ നേപ്പാൾ പ്രധാനമന്ത്രി പ്രശംസിച്ചു.

ഭാരതത്തിന്റെ ഉജ്ജ്വല ഭാവിക്കായി അദ്ദേഹം ആശംസകൾ നേർന്നു. വരും നാളുകളിൽ ഇന്ത്യയുമായി നേപ്പാളിനുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു. സ്വതന്ത്ര ഭാരതം കൈവരിച്ച നേട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ടാണ് നേപ്പാൾ പ്രധാനമന്ത്രി ആശംസകൾ അവസാനിപ്പിച്ചത്. നേപ്പാളും, ഇന്ത്യയും തമ്മിലുള്ള സൗഹൃദം ദൃഢപ്പെടുത്താനും മറ്റുരാജ്യങ്ങളുമായി ഇന്ത്യയ്‌ക്കുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും രാജ്യത്തിന്റെ വിദേശകാര്യമന്ത്രി നടത്തുന്ന പ്രവർത്തനങ്ങളെ നേപ്പാൾ വിദേശകാര്യമന്ത്രി പ്രശംസിച്ചു. അതേസമയം രാജ്യത്ത് വിവിധയിടങ്ങളിലായി റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles