Saturday, September 19, 2026

റോസ്ഗർ മേളയിലൂടെ 71000 യുവാക്കള്‍ക്ക് കൂടി ജോലി;നിയമന ഉത്തരവുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ കൈമാറും

ന്യൂഡൽഹി: റോസ്ഗർ മേളയിൽ 71,000 നിയമന ഉത്തരവുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ കൈമാറും. 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് റോസ്ഗാർ മേള. ഒക്ടോബർ 22-ന് പദ്ധതിയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.

ഗ്രാമിൻ ഡാക് സേവക്സ്, ഇൻസ്പെക്ടർ പോസ്റ്റ്സ്, കോമേഴ്സ്സ്യൽ-കം-ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട്‌സ്, ട്രാക്ക് മെയിൻറർ, അസിസ്റ്റന്റ് സെക്ഷൻ തുടങ്ങിയ വിവിധ തസ്തികകളിലാണ് ഇപ്പോൾ നിയമനങ്ങൾ നടക്കുന്നത്. 45 സ്ഥലങ്ങളിലായാണ് രാജ്യത്തുടനീളം റോസ്ഗർ മേള നടക്കുന്നത്. സംസ്ഥാന സർക്കാർ വകുപ്പുകളിലും കേന്ദ്ര സർക്കാർ വകുപ്പുകളിലും ഇതിലൂടെ നിയമനങ്ങൾ നടക്കുന്നുണ്ട്.

Related Articles

Latest Articles