Saturday, September 26, 2026

ഉറക്കം തൂങ്ങി ബൈഡൻ, സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ | joe biden

സ്കോട്ടിഷ് നഗരമായ ഗ്ലാസ്ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കം തൂങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ലോകനേതാക്കളും പരിസ്ഥിതി വിദഗ്ധരും കാലാവസ്ഥാ ശാസ്ത്രജ്ഞരും വാചാലരാകുന്നതിനിടയിലെ ബൈഡന്റെ ഉറക്കം ചർച്ചയാവുകയാണ്.

ഏകദേശം ഇരുപത്തിരണ്ട് സെക്കൻഡോളം കണ്ണടച്ച് മയങ്ങിയ ബൈഡനെ ഒരു സഹായി വന്ന് വിളിച്ചുണർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. അതിന് മുൻപും ബൈഡൻ ഉറക്കം തൂങ്ങിയെങ്കിലും നേരത്തെ കണ്ണ് സ്വയം തുറന്നിരുന്നു.

Related Articles

Latest Articles