Sunday, June 2, 2024
spot_img

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ പുതിയ ക്യാപ്റ്റൻ; നിർണായക മാറ്റങ്ങളുമായി ഇന്ത്യ

മുംബൈ: ന്യൂസിലൻഡിന് എതിരായ വരാനിരിക്കുന്ന പരമ്പരയിൽ കെ എൽ രാഹുൽ (KL Rahul) ഇന്ത്യയെ നയിക്കുമെന്ന് സൂചന. ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ടി20 മത്സരങ്ങൾ ആണ് ഇന്ത്യ ന്യൂസിലൻഡിനെതിരെ കളിക്കുന്നത്.

സീനിയർ താരങ്ങൾക്ക് വിശ്രമം നൽകാനാണ് ബി സി സി ഐ ആലോചിക്കുന്നത്. കോഹ്ലി, രോഹിത് എന്നിവർ ഒന്നും കളിക്കാൻ ഉണ്ടാകില്ല. ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി നേരത്തെ അറിയിച്ചിരുന്നു. സീനിയര്‍ താരങ്ങള്‍ കളിക്കാത്ത പക്ഷം പുതിയ താരങ്ങള്‍ക്ക് അവസരം ലഭിക്കും. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചേക്കും.

നവംബര്‍ 17ന് ജയ്പൂരിലാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. 19ന് റാഞ്ചിയിലും, 21ന് കൊല്‍ക്കത്തയിലും പരമ്പരയിലെ മറ്റു രണ്ടു ടി20 മത്സരങ്ങല്‍ നടക്കും. അതേസമയം പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കു ശേഷമേ ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയുള്ളൂ.

Related Articles

Latest Articles