Tuesday, December 16, 2025

‘ജോജി’യിലെ സീനുകൾ അതേപടി കോപ്പിയടിച്ചു; തെലു​ഗിൽ ടെലി സീരിയൽ ട്രെയ്‌ലർ കണ്ട് ഞെട്ടി മലയാളികൾ ; വീഡിയോ

മലയാള സിനിമയിൽ ഏറെ ഓളം ഉണ്ടാക്കിയ ചിത്രമായിരുന്നു ദിലീഷ് പോത്തൻ സംവിധാനം ചെയ്യ്ത ‘ജോജി’. ശ്യാം പുഷ്ക്കരൻ രചന നിർവഹിച്ച ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ആമസോൺ പ്രൈമിലൂടെയാണ് കഴിഞ്ഞ വർഷം ആദ്യം ചിത്രം പുറത്തിറങ്ങിയത്. മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ചിത്രത്തിന് ലഭിച്ചത്.

എന്നാൽ ഇപ്പോഴിതാ ചിത്രം അതേപടി കോപ്പിയടിച്ച് ടെലി സീരിയലാക്കി മാറ്റിയിരിക്കുകയാണ് ഒരു തെലു​ഗു ചാനൽ. മാത്രമല്ല ഈ ടെലി സീരിയൽ നിർമിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും ഒരു സ്വകാര്യ ചാനലാണ്.

‘ബേണിങ് പീപ്പിൾ’ എന്നാണ് ഈ സീരിയലിന്റെ പേര് നൽകിയിരിക്കുന്നത്. ചിത്രത്തിലെ സീനുകൾ പോലും ജോജിയിൽ നിന്ന് അതേപടി കോപ്പിയടിച്ചാണ് ചെയ്തിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നു വ്യക്തമാണ്. ചിത്രത്തിലെ പ്രധാന രംഗങ്ങളെല്ലാം ട്രെയിലറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ടെലി സീരിയലിനെതിരെ പകർപ്പവകാശ ലംഘന‌ത്തിനു നിയമ നടപടിയുമായി നിർമാതാക്കൾ മുന്നോട്ടു പോകുമോ എന്നതു സംബന്ധിച്ച് ഇപ്പോൾ വ്യക്തത വന്നിട്ടില്ല.

Related Articles

Latest Articles