India

ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: മാധ്യമപ്രവർത്തക റാണ അയ്യുബിനോട് തൽക്കാലം ഇന്ത്യ വിടേണ്ടെന്ന് കോടതി

ദില്ലി: കൊറോണ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയും മാധ്യമപ്രവർത്തകയുമായ റാണാ അയ്യൂബിന് കനത്ത തിരിച്ചടി നൽകി ഡൽഹി ഹൈക്കോടതി. ഇന്ത്യയ്‌ക്ക് പുറത്തുപോകാൻ അനുമതി തേടിയുളള ഹർജിയിൽ ഇതുവരെയും അനുമതി നൽകിയിട്ടില്ല.കൂടാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരുന്നത് സംബന്ധിച്ച് സ്റ്റാറ്റസ് റിപ്പോർട്ട് നല്കാൻ അനുമതി നൽകുകയും ചെയ്തിരിക്കുകയാണ്.

വിദേശത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ നടപടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് കീഴിലുള്ള വകുപ്പുകൾ ലംഘിച്ചുവെന്ന ആരോപണത്തെത്തുടർന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ഇഡി കണ്ടെത്തുകയും ചെയ്തു.

അതെസമയം, റാണാ അയ്യൂബിനെതിരായ കേസ് വിശദീകരിക്കാൻ സുപ്രധാന രേഖകൾ ഹാജരാക്കേണ്ടതുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ അറിയിച്ചു. തിങ്കളാഴ്ച രേഖകൾ കോടതിയിൽ സമർപ്പിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു.

റാണാ അയ്യൂബ് ദുരിതാശ്വാസത്തിന്റെ മറവിൽ ഫണ്ട് സ്വരൂപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ വ്യാജ ബില്ലുകളാണ് യുവതി സമർപ്പിച്ചത്.ഇവർക്കെരിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് റാണാ അയ്യൂബിന്റെ 1.77 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി..

B4 Admin

Share
Published by
B4 Admin

Recent Posts

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

6 minutes ago

നെടുമ്പാശ്ശേരി വാഹനാപകടം. ഒരു പ്രതിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. ബോസ്റ്റല്‍ സ്‌കൂളിലേക്ക് അയച്ചത് കോടതി തീരുമാനപ്രകാരമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ ഉള്‍പ്പെട്ട ഒരു പ്രതിയെയും…

12 minutes ago

തിരുവനന്തപുരം കേരളാശ്രമത്തില്‍ നവരാത്രി ആഘോഷം. മഹാചണ്ഡികാ ഹോമത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 15ന്

തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദിക് ധര്‍മ്മ സന്‍സ്ഥാന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ നിര്‍ദേശപ്രകാരം രാജ്യത്തെ…

1 hour ago

പൂജവയ്പ്പിന് പിറ്റേന്നും ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനം! ദുര്‍ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിക്ക് ബാങ്ക് ജീവനക്കാരുടെ ഔദ്യോഗിക നിവേദനം

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 19-ന് കേരളത്തിലെ ബാങ്കുകള്‍ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് (എന്‍.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…

6 hours ago

നവരാത്രി ഭക്തിയുടെ അത്യപൂര്‍വ്വ അനുഷ്ഠാനം. ബിഹാറില്‍ 2,516 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ കിടന്ന് പ്രാര്‍ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്‍ഗ്ഗാദേവി പ്രീതിക്കായി മധുമല…

7 hours ago

16 വയസ്സുകാരിയ്ക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം ; റോബോട്ടിന്റെ കൗമാരക്കാരായ ഉടമകള്‍ പിടിയില്‍

ബെര്‍ലിന്‍ : ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…

8 hours ago