Friday, May 3, 2024
spot_img

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ചോദ്യം ചെയ്യാനിരിക്കെ ലണ്ടനിലേക്ക് പോകാനിരുന്ന മാധ്യമപ്രവർത്തക റാണ അയ്യൂബിനെ തടഞ്ഞ് എമിഗ്രേഷൻ വിഭാഗം

മുംബൈ: മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. ലണ്ടനിലേക്ക് പോകുന്നതിനിടെ എമിഗ്രേഷൻ വിഭാഗമാണ് റാണ അയ്യൂബിനെ തടഞ്ഞത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നതുകൊണ്ടാണ് നടപടി.

ഏപ്രിൽ ഒന്നിന് ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ലണ്ടനിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പ് ആയിരുന്നു എയർപോർട്ട് അധികൃതരുടെ നീക്കം. ലണ്ടനില്‍ അന്താരാഷ്ട്ര ജേര്‍ണലിസം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്താന്‍ പോകുന്നതിനിടയിലാണ് തന്നെ മുംബൈ ഇമിഗ്രേഷനില്‍ തടഞ്ഞതെന്നും റാണ അയ്യൂബ് ട്വിറ്ററിൽ കുറിച്ചു.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി റാണ അയ്യൂബിനെതിരെ അന്വേഷണം തുടങ്ങിയത്. ചാരിറ്റിയുടെ പേരിൽ പോതുജനങ്ങളുടെ പണം സമാഹരിച്ച് ദുരുപയോഗം ചെയ്തുവെന്നാണ് റാണയ്‌ക്കെതിരായ കേസ്. 2020 നും 2021 നും ഇടയില്ലാണ് യുപി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Related Articles

Latest Articles