ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ആഞ്ഞടിച്ച് ബിജെപി. അധികാരത്തില്‍ മമതയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേയുള്ള നടപടികള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിരാശയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“സമാധാനപരമായി പ്രതിഷേധിച്ചവരെ മര്‍ദ്ദിക്കുക, നാടന്‍ബോബ് എറിയുക, പ്രതിഷേധ മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗിക്കുക എന്നിവ മമത ബാനര്‍ജിയുടെ നിരാശയാണ് കാണിക്കുന്നത്. കാരണം അധികാരത്തില്‍ അവരുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് അവര്‍ക്കറിയാം. അവരുടെ സ്വേച്ഛാധിപത്യ സര്‍ക്കാരിനെ പുറത്താക്കാന്‍ ബംഗാളിലെ ജനങ്ങള്‍ മനസ്സില്‍ നിശ്ചയിച്ചിട്ടുണ്ട്, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

