Saturday, May 11, 2024
spot_img

ക്ലാപ്പ് അടിച്ച് രാജമൗലി;എന്‍.ടി.ആര്‍ 30ക്ക് ആരംഭം;ആഘോഷമാക്കി ആരാധകര്‍

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന എന്‍.ടി.ആര്‍ 30 ആരംഭിച്ചു. ജൂനിയര്‍ എന്‍.ടി.ആറും ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രം കൊരട്ടാല ശിവയാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകരായ എസ്.എസ് രാജമൗലി, പ്രശാന്ത് നീല്‍ എന്നിവർ പങ്കെടുത്തു. ചിത്രത്തിന് ആദ്യ ക്ലാപ്പ് ബോര്‍ഡ് മുഴക്കിയത് എസ്എസ് രാജമൗലിയാണ്. ജനതാ ഗ്യാരേജിന് ശേഷം ജൂനിയർ എന്‍.ടി.ആറുമായി ചേര്‍ന്ന് കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചടങ്ങില്‍ സംഗീത സംവിധായകന്‍ അനിരുദ്ധും പങ്കെടുത്തിരുന്നു.

Related Articles

Latest Articles