കഴിഞ്ഞ ദിവസം 94-ാമത് ഓസ്‌കാര്‍ ചടങ്ങിനിടെ വേദിയില്‍ ഞെട്ടിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. ഹോളിവുഡ് താരം വില്‍സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്.
വിൽ സ്മിത്തിന്റെയും ഭാര്യ ജാദ പിങ്കെറ്റിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അമ്മ, പെങ്ങൾ, ഭാര്യ, മകൾ എന്നിവരെ അപമാനിച്ചാൽ അപ്പോൾ തന്നെ അടി കൊടുക്കണമെന്നും ഭാര്യയുടെ യഥാർത്ഥ താരമാണ് വിൽ സ്മിത്തെന്നും ജുഡ് കുറിക്കുന്നു.
റിയൽ സ്റ്റാർ വിത്ത് ഹിസ് വൈഫ് (Real star with his wife ) അമ്മയെ , പെങ്ങളെ , ഭാര്യയെ ,മകളെ അപമാനിച്ചവനെ ആദ്യം സ്പോട്ടിൽ കൊടുക്കുക , നിങ്ങളുടെ മുൻപിൽ വച്ചാണെകിൽ കൊടുത്തില്ലേൽ നിങ്ങൾ ആരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാൻ കൊള്ളാം-എന്നായിരുന്നു ജുഡ് ഫേസ്ബുക്കിൽ കുറിച്ചത്.

