Tuesday, December 16, 2025

ഇനിയും അത്ഭുതങ്ങള്‍ ഉണ്ടാകട്ടെ, 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയന്‍ സാറിനൊരു ബിഗ് സല്യൂട്ട്; വിമര്‍ശകരുടെ വായ അടപ്പിച്ച് സംവിധായകന്‍ ജൂഡ് ആന്റണി

കൊച്ചി: പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച അഭിപ്രായം നേടി മുന്നോട്ട് പോകുകയാണ്.

റിലീസിന് മുൻപ് തന്നെ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനം ആണ് സിനിമ നേടിയത്. ഏകദേശം നാല് പതിറ്റാണ്ടായി തുടരുന്ന മോഹൻലാൽ പ്രിയദർശൻ സൗഹൃദത്തിന്റെ മറ്റൊരു വിജയ ചിത്രം കൂടെയാണ് മരക്കാർ.

അതേസമയം ആ സിനിമയെ കുറിച്ച് വലിയ രീതിയിൽ ചിലർ വിമര്‍ശനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഊതിപെരുപ്പിക്കുന്നുണ്ട്.

എന്നാല്‍ ആ സിനിമ ഒരു അത്ഭുതം എന്ന് വിശേഷിപ്പിച്ച് വിമര്‍ശകരുടെ വായ അടപ്പിച്ച് സംവിധായകന്‍ ജൂഡ് ആന്റണി രംഗത്ത് വന്നിരിക്കുകയാണ്.

തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശകര്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചേട്ടന്‍മാരെ, നല്ല ഒരു സിനിമയേയും എഴുതി തോല്‍പ്പിക്കാനാകില്ലെന്ന് ജൂഡ് പറയുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്…

‘ഞാന്‍ ഒരു കടുത്ത ലാലേട്ടന്‍ ഫാനാണ്, ഞാനൊരു കടുത്ത പ്രിയദര്‍ശന്‍ ഫാനാണ്. ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാന്‍ മരക്കാര്‍ കണ്ടത്. 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയന്‍ സാറിനൊരു ബിഗ് സല്യൂട്ട്.

ഒരുസിനിമയെയും എഴുതി തോല്‍പ്പിക്കാന്‍ പറ്റില്ല. എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്മാരോട് ഒരു കാര്യം മാത്രം പറയാം. ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ് . ചെറിയ ബഡ്ജറ്റില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ ഇനിയും മലയാള സിനിമക്ക് കഴിയട്ടെ’.

Related Articles

Latest Articles