Wednesday, April 24, 2024
spot_img

നാഗാലാൻഡിൽ സംഘർഷം; വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ സൈന്യം വെടിയുതിര്‍ത്തു;ആറ് ഗ്രാമീണര്‍ കൊല്ലപ്പെട്ടു; അനുശോചിച്ച് അമിത് ഷാ

കൊഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ആറ് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. 2 ഗ്രാമീണര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

എന്നാൽ ആക്രമണത്തിന് എത്തിയ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ഭീകര വിരുദ്ധ സേനാംഗങ്ങള്‍ വെടിവെയ്ക്കുകയായിരുന്നു. ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കില്‍ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്.

https://twitter.com/ANI/status/1467333011020517377

സംഭവത്തില്‍ ഗ്രാമീണര്‍ വന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സുരക്ഷാ സേനയുടെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. പ്രതിഷേധം ശമിപ്പിക്കാന്‍ പോലീസ് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

എല്ലാവരും സമാധാനം പാലിക്കണമെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ ആവശ്യപ്പെട്ടു. സംഭവത്തില്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഉന്നതതല അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി കഴിഞ്ഞു.

അതേസമയം നാഗാലാ‌ൻഡ് സംഘർഷത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു.

മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ച ഗ്രാമീണരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Related Articles

Latest Articles