Thursday, April 18, 2024
spot_img

ഇതിഹാസ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു ; സോഷ്യൽ മീഡിയയിലൂടെയാണ്‌ വിവരം പങ്കുവെച്ചത്

മുംബൈ : ജുലൻ ഗോസ്വാമി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഹൃദയംഗമമായ വിടവാങ്ങൽ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ഈ കാര്യം അവർ അറിയിച്ചത്.

204 മത്സരങ്ങളിൽ നിന്ന് 255 വിക്കറ്റുകൾ നേടിയാണ് ജൂലൻ തന്റെ കരിയർ അവസാനിപ്പിച്ചത്. ഏകദിനത്തിലെ എക്കാലത്തെയും റെക്കോർഡ് സൃഷ്ടിച്ചാണ് താരത്തിന്റെ പടിയിറക്കം.

” 20 വർഷത്തിലേറെ നീണ്ട എന്റെ ക്രിക്കറ്റ് യാത്ര ഇന്ന് അവസാനിക്കുന്നു, ഞാൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നു”. അവർ പറഞ്ഞു.

“ഏണസ്റ്റ് ഹെമിംഗ്‌വേ പറഞ്ഞതുപോലെ, “അതിലേക്കുള്ള യാത്രയ്ക്ക് ഒരു അവസാനമുണ്ടാകുന്നത് നല്ലതാണ്, പക്ഷേ അവസാനം യാത്രയാണ് പ്രധാനം”. എന്നെ സംബന്ധിച്ചിടത്തോളം ഈ യാത്രയാണ് ഏറ്റവും സംതൃപ്തി നൽകിയത്. അത് ആഹ്‌ളാദകരവും സാഹസികതയുള്ളതും ചുരുക്കിപ്പറഞ്ഞാൽ ആവേശഭരിതവുമാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ജഴ്‌സി അണിയുന്നതിനും എന്റെ കഴിവിന്റെ പരമാവധി എന്റെ രാജ്യത്തെ സേവിക്കുന്നതിനുമുള്ള ബഹുമതി എനിക്കുണ്ട്. മത്സരത്തിന് മുമ്പ് ദേശീയഗാനം കേൾക്കുമ്പോഴെല്ലാം അഭിമാനം തോന്നും, ജുലൻ ഗോസ്വാമി എഴുതി.

Related Articles

Latest Articles