Wednesday, December 17, 2025

ആർഎസ്എസ് വാഴ്ത്തപ്പെടേണ്ട സംഘടന,അവരുടെ രാജ്യസ്നേഹവും അച്ചടക്കവും കണ്ടു പഠിക്കൂ;ജ.കമൽ പാഷ

 ആര്‍എസ്എസ് അച്ചടക്കമുള്ള സംഘടനയാണെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ബി കമാല്‍പാഷ. അതിനാല്‍ തന്നെ ആര്‍.എസ്എസിനെ വാഴ്ത്തപ്പെടണം. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.  

ആര്‍എസ്എസ് ദേശദ്രോഹികളുടെ സംഘടനയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. . ബിജെപിയെന്ന പാര്‍ട്ടിയോടും തനിക്ക് വിരോധമില്ലന്നും അദേഹം പറഞ്ഞു. വളരെ അച്ചടക്കത്തേടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നാണ് ഞാന്‍ മുമ്പ് പറഞ്ഞത്. അവരുടെ അച്ചടക്കം കണ്ടിട്ട് പുകഴ്ത്തിയെന്നതും പ്രകീര്‍ത്തിച്ചുവെന്നതും സത്യമാണ്. അതിപ്പോഴും തോന്നുന്നുണ്ട്.   

ആര്‍എസ്എസും ബിജെപിയും ഒന്നല്ലല്ലോ. ആര്‍എസ്എസ് പൊളിറ്റിക്കല്‍ പാര്‍ടി അല്ല. ബിജെപി രാഷ്ട്രീയ പാര്‍ട്ടിയാണ്. ആര്‍എസ്എസിന്റെ  മീറ്റിങ്ങില്‍ പോയി പ്രസംഗിച്ചത് സത്യമാണ്. അവര്‍ രാജ്യതാല്‍പ്പര്യത്തിന് നില്‍ക്കുന്ന ആളുകളാണെന്നും കമാല്‍പാഷ പറഞ്ഞു.  

Related Articles

Latest Articles