Thursday, May 16, 2024
spot_img

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനായി ജസ്റ്റിസ് സി കെ അബ്ദുര്‍ റഹീം ചുമതലയേറ്റു

കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനായി ജസ്റ്റിസ് സി കെ അബ്ദുര്‍ റഹീം ചുമതലയേറ്റു. ആക്ടിംഗ് ചെയര്‍മാന്‍ ബെന്നി ഗിര്‍വാസിസ്, അംഗങ്ങളായ വി രാജേന്ദ്രന്‍, രാജേഷ് ദിവാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പുതിയ ചുമതല ഏറ്റെടുത്തത്.

അഡ്വകേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ്, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ് എസ് ബാലു, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അഭിഭാഷക അസോസിയേഷന്‍ തിരുവനന്തപുരം പ്രസിഡന്റ് ഫത്തഹുദ്ദീന്‍, അസോസിയേഷന്‍ എറണാകുളം പ്രസിഡന്റ് ആര്‍ കെ മുരളീധരന്‍ എന്നിവര്‍ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ തിരുവനന്തപുരം വഞ്ചിയൂരിലെ കോടതി നമ്പർ ഒന്നിലാണ് ചടങ്ങ് നടന്നത്. രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിധേയമായി കേന്ദ്ര ഗവൺമെന്റ് പുറപ്പെടുവിച്ച ഉത്തരവിൽ നാലു വർഷക്കാലത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം.

പെരുമ്പാവൂരിനടുത്ത് വെങ്ങോലയിൽ റിട്ടയേർഡ് സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ പരേതനായ ആലി പിള്ളയുടെയും കുഞ്ഞു ബീപാത്തു വിനെയും മകനായി 1958 ജനിച്ച ജസ്റ്റിസ് അബ്ദുൽ റഹീം 25 വർഷക്കാലം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. തുടർന്ന് 2009 ഇൽ ജഡ്ജിയായ അദ്ദേഹം 2020 മെയ് മാസത്തിലാണ് റിട്ടയർ ചെയ്തത്. ജഡ്ജി എന്ന നിലയിൽ മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന അനേകം വിധി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles