Thursday, May 23, 2024
spot_img

വീണ്ടും മിണ്ടാപ്രാണികളോട് ക്രൂരത; ബിജെപി നേതാവ് കെ ജി മാരാരുടെ സ്മൃതി കുടീരത്തിനു മുൻപിൽ നായയുടെ ജഡം കത്തിച്ച നിലയില്‍: പിന്നില്‍ ഗൂഢാലോചനയെന്ന് ബിജെപി

കണ്ണൂര്‍: ‌അന്തരിച്ച ബിജെപി നേതാവ് കെ ജി മാരാരുടെ കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിന് സമീപം നായയെ കൊന്ന് കത്തിച്ച നിലയില്‍. കത്തിക്കരിഞ്ഞ നിലയിലാണ് നായയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.

സ്മാരകത്തിലെത്തിയ ബിജെപി പ്രവര്‍ത്തകരാണ് സംഭവം ആദ്യം കണ്ടത്. ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പയ്യാമ്പലത്ത് എത്തുകയും ചെയ്തു.

കൊറോണ ബാധിച്ച്‌ മരിച്ചവരെ സംസ്‌കരിക്കുന്നതിനായി കൊണ്ടുവന്ന വിറകുകള്‍ സ്മാരകത്തിന് മുന്‍പിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതുപയോഗിച്ചാണ് നായയെ കത്തിച്ചിരിക്കുന്നത്.

സ്മൃതി കുടീരത്തോട് ഹീനമായ സമീപനമാണ് കോർപ്പറേഷന് ഉള്ളതെന്നും ധാരാളം സ്ഥലമുണ്ടായിട്ടും സ്മൃതി കൂടീരത്തിന് മുന്‍പില്‍ നായയെ കത്തിച്ചത് ആസൂത്രിതമാണെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജിത്ത് വിമര്‍ശിച്ചു

അതേസമയം നായയെ കത്തിച്ച സംഭവം സാമൂഹ്യവിരുദ്ധർ ആവാമെന്നാണ് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനന്റെ വാദം. സമൂഹം ആദരിക്കുന്നവരുടെ സ്മൃതി കുടീരത്തിന് നേരെയുള്ള അനാദരവ് തെറ്റാണ്. സംഭവത്തിൽ രാഷ്‌ട്രീയം കാണേണ്ടതില്ലെന്നാണ് മേയർ പറഞ്ഞു.

എറണാകുളം മാഞ്ഞാലിയില്‍ നടന്ന സംഭവത്തിനു പിന്നാലെയാണ് കണ്ണൂരിലെ ഈ സംഭവും. ഒരു മാസം മാത്രം പ്രായമുള്ള ഏഴ് നായ്ക്കുഞ്ഞുങ്ങളെയാണ് രണ്ടു സ്ത്രീകൾ ചുട്ടുകൊന്നത്.ഇപ്പോൾ മിണ്ടാപ്രാണികളോടുള്ള ക്രൂരത തുടർക്കഥയാവുകയാണ്. നായ്ക്കളോട് കാണിച്ച ഈ കൊടുംക്രൂരതയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഇപ്പോൾ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles