ദില്ലി: ഇന്ന് രാജ്യത്തിന്റെ നാൽപത്തിയൊൻപതാം ചീഫ് ജസ്റ്റിസായി യു യു ലളിത് സ്ഥാനമേൽക്കും. രാഷ്ട്രപതി ദ്രൗപദി മുർമ്മുയാണ് യു യു ലളിതിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ഇദ്ദേഹം. സുപ്രീം കോടതി ജഡ്ജിയാകുന്നതിന് മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട കേസുകളിലെ അഭിഭാഷകൻ കൂടിയായിരുന്നു ലളിത്.
മഹാരാഷ്ട്രയിൽ നിന്നുള്ള ഉദയ് ഉമേഷ് ലളിത് 1983ൽ അഭിഭാഷകനായി എൻറോൾ ചെയ്ത് മുപ്പത്തിയൊമ്പത് വർത്തിനിപ്പുറം പരമോന്നത നീതീപീഠത്തിന്റെ തലപ്പെത്തെത്തുന്നു. 1957 നവംബര് 9-നാണ് ജസ്റ്റിസ് യു.യു.ലളിതിന്റെ ജനനം.പിതാവും മുൻ ജഡ്ജിയുമായിരുന്നയു ആർ ലളിതിന്റെ പാതപിൻതുടർന്നാണ് നിയമപഠനത്തിന്റെ പടികയറുന്നത്. പ്രാക്ടീസ് തുടങ്ങിയ മൂന്നാമത്തെ വർഷം തട്ടകം ദില്ലിക്ക് മാറ്റി. 2004-ല് സുപ്രീംകോടതിയിൽ സീനിയര് അഭിഭാഷകന് ആയി.
ഇതിനിടയില് അറ്റോര്ണി ജനറല് സോളി സൊറാബ്ജിയുടെ ജൂനിയറായി ദീര്ഘനാൾ പ്രാക്ടീസും ചെയ്തു. 2014ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. സുപ്രീം കോടതിയിൽ അഭിഭാഷകനിരിക്കെ അതെ കോടതിയിൽ ജഡ്ജിയായി പിന്നീട് ചീഫ് ജസ്റ്റിസാകുവെന്ന രണ്ടാമത്തെ വ്യക്തിയാണ് ലളിത്. ചീഫ് ജസ്റ്റിസായിരുന്ന എസ്.എം.സിക്രിയാണ് ലളിതിന് മുൻപ് സമാനരീതിയിൽ ഈ പദവിയിലെത്തിയത്.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…