Sunday, May 19, 2024
spot_img

ജ്യോതിശാസ്ത്രരംഗത്തിന് പുത്തൻ ഉണർവ്; ജ്യോതിഷ വിദ്വത് സംഗമം നവംബർ 13ന്

തിരുവനന്തപുരം: അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ ജ്യോതിഷ വിദ്വത് സംഗമം നവംബർ 13ന് . നാല് ദശാബ്ദ കാലത്തിലേറെയായി ഇത്തരത്തിൽ ജ്യോതിശ്ശാസ്ത്ര വിദ്വാൻമാരേയും ജ്യോതിഷ(Astronomy) പ്രേമികളേയും, സമാനചിന്താഗതിക്കാരേയും ചേർത്തുകൊണ്ട് വിവിധ പരിപാടികൾ നടത്തിവരുന്നുണ്ട്. തിരുവനന്തപുരം കിഴക്കേക്കോട്ട അന്യോന്യം ആഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം സംപൂജ്യ – ജഗദ്ഗുരു സൂര്യാനന്ദ സരസ്വതി നിർവ്വഹിക്കും. ചടങ്ങിൽ ശങ്കരാചാര്യ അച്യുതഭാരതി സ്വാമിയാർ ഭദ്ര ദീപപ്രോജ്ജ്വലനവും, അനുഗ്രഹപ്രഭാഷണവും നടത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്കാണ് പരിപാടി നടക്കുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ സജീവ പ്രവർത്തനങ്ങളിൽ നേരിട്ട് നടത്താൻ സാധിച്ചില്ലെങ്കിലും വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ പരിപാടികൾ നടത്തിവരുന്നുണ്ട്. ജ്യോതിശാസ്ത്രരംഗത്തിന് പുത്തൻ ഉണർവ് പകർന്നു നൽകിയ ഈ സംഘടനയുടെ പ്രവർത്തനങ്ങൾ വീണ്ടും ശക്തമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് നവംബർ 13 ന് ജ്യോതിഷ വിദ്വത് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles