Sunday, January 11, 2026

‘പഞ്ചാബിലും ഗുജറാത്തിലുമൊന്നും പാർട്ടിയില്ലല്ലോ! അതുകൊണ്ട് ഒഴിവാക്കിയതാകാം’; ദേശീയ​ഗാന വിവാദത്തിൽ പരിഹാസവുമായി കെ. മുരളീധരൻ

തിരുവനന്തപുരം: കെപിസിസിയുടെ സമരാഗ്നി സമാപന വേദിയില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയതില്‍ കോൺ​ഗ്രസ് നേതാക്കളെ പരിഹസിച്ച് കെ.മുരളീധരന്‍ എംപി. ‘പഞ്ചാബിലും ​ഗുജറാത്തിലും മഹാരാഷ്‌ട്രയിലുമൊന്നും നമ്മുടെ സർക്കാർ അധികാരത്തിലില്ലല്ലോ, അതുകൊണ്ടാകാം അതിനെയോക്കെ ഒഴിവാക്കി പാടിയത്” എന്നായിരുന്നു മുരളീധരന്റെ പരിഹാസം. താനടക്കമുള്ള എല്ലാ നേതാക്കൾക്കും ജാ​ഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ചരിത്രത്തിലാദ്യമായി സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ശമ്പളം മുടങ്ങിയതിലും പിണറായി സർക്കാരിനെ മുരളീധരൻ വിമർശിച്ചു. കേന്ദ്രം ഞെരുക്കുന്നു എന്നു പറയുന്നവർക്ക് ധൂർത്തിന് ഒരു കുറവുമില്ല. കർണാടക, തെലങ്കാന തമിഴ്നാട് എന്നിവരെല്ലാം ശമ്പളം നൽകിയില്ലെ.

ഇപ്പോ എല്ലാവരുംകൂടി മരപ്പട്ടിയെ ഓടിക്കാൻ നടക്കുകയാണ്. മുസ്ലീം ലീ​ഗിന്റേതടക്കമുള്ള കാര്യങ്ങൾ തുടക്കത്തിൽ പരിഹരിച്ചാൽ നന്നായി മുന്നോട്ടുപോകാം. ഇല്ലെങ്കിൽ ചർച്ച ചെയ്ത് ഒരു പരുവമാക്കുമെന്നും മുരളീധരൻ പറഞ്ഞു.

Related Articles

Latest Articles