തിരുവനന്തപുരം: തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് നടത്തുന്നുണ്ടെന്ന വാര്‍ത്തയില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാറുമായി മന്ത്രി ഫോണിൽ സംസാരിച്ചു.
പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. മറ്റു ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള ക്ഷേത്രങ്ങളിലും ഇത്തരത്തിൽ പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവാത്ത പ്രാകൃത അനാചാരങ്ങൾ

