പാലാ: 16കാരിയെ വീഡിയോ കോളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്ത ആനപ്പാപ്പാൻ അറസ്റ്റിൽ. എറണാകുളം ഏലൂർ മണലിപ്പറമ്പിൽ എം.ആർ. സജി (29) യെയാണ് പാലാ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി, 16 വയസുള്ള പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു ഇയാള്‍.തുടര്‍ന്ന് പെണ്‍കുട്ടിയെ വശീകരിച്ച ശേഷം വീഡിയോ കോളിലൂടെ നഗ്നദൃശ്യങ്ങള്‍ കാണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
രണ്ടുവർഷം മുമ്പ് സജി വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. പിന്നീട് ഇയാൾ വീഡിയോ കോളിലൂടെയും മറ്റും സൗഹൃദം സ്ഥാപിക്കുകയായിരുന്നു.പാലാ പോലീസ് ഇൻസ്പെക്ടർ കെ പി ടോംസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തെളിവെടുപ്പ് ശേഖരിച്ച ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

