പത്തനംതിട്ട: ഈ വര്‍ഷത്തെ മഹാകവി പന്തളം കേരളവര്‍മ്മ സ്മാരക കവിതാ പുരസ്‌കാര സമർപ്പണം ഇന്ന് നടക്കും. കെ.രാജഗോപാലിന്റെ ‘പതികാലം’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
ഇന്ന് വൈകിട്ട് പന്തളത്തു വച്ചാണ് പുരസ്‌കാര സമർപ്പണം നടക്കുക. അനുസ്മരണ സമ്മേളനത്തില്‍ സ്മാരക സമിതി അദ്ധ്യക്ഷന്‍ ഡോ. കെ. എസ്. രവികുമാര്‍ കെ.രാജഗോപാലിന് പുരസ്‌കാരം സമ്മാനിക്കും. 25000 (ഇരൂപത്തി അയ്യായിരം) രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

