Saturday, April 27, 2024
spot_img

കുമ്മനം ഗവർണർ സ്ഥാനം രാജിവെച്ചു; തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവെച്ചു. ലോക്​സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന്​ മൽസരിക്കാനാണ്​ കുമ്മനം ഗവർണർ പദവി രാജിവെച്ചതെന്നാണ്​ സൂചന. ആര്‍എസ്എസ് കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

ബിജെപി ദേശീയ നേതൃത്വവും ഇതിന് പച്ചക്കൊടി കാട്ടി. തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ തന്നെ ആര്‍എസ്എസ് നേതൃത്വം എടുത്ത നിലപാട്.

തിരുവനന്തപുരത്തെ വോട്ടര്‍പട്ടികയിലെ കുമ്മനത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് രാവിലെ തിരക്കുക കൂടി ചെയ്തത് ഇതിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു.മിസോറാമിലെ മാധ്യമങ്ങളും കുമ്മനം രാജിവെച്ച് തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Related Articles

Latest Articles