തിരുവനന്തപുരം നഗരസഭാ മേയറായി കെ ശ്രീകുമാറിനെ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിച്ചു. നിലവില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനാണ് ശ്രീകുമാര്‍.
12-ാം തിയതിയാണ് തിരുവനന്തപുരം നഗരസഭാ മേയര്‍ തിരഞ്ഞെടുപ്പ്. ഇന്നു രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. ചാക്ക കൗണ്‍സിലറാണ് ശ്രീകുമാര്‍.
വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തിരഞ്ഞെടുപ്പ്. സി.പി.എമ്മിന് നഗരസഭയില്‍ തനിച്ച് ഭൂരിപക്ഷമില്ല.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സി.പി.എം. ഭരണം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. യു ഡി എഫും ബി ജെ പിയും കൈകോര്‍ത്താല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുക ശ്രീകുമാറിന് ബുദ്ധിമുട്ടായിരിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അടുത്ത ബന്ധു കൂടിയാണ് കെ ശ്രീകുമാര്‍.

